കായിക മേഖലയിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് ജനീവയിലെ ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ സമിതി.
Browsing: UN
ഇറാനെതിരായ ആക്രമണങ്ങള്‍ കൂട്ടായ സ്വയം പ്രതിരോധമായിരുന്നെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അവകാശപ്പെട്ടും ന്യായീകരിച്ചും അമേരിക്ക.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
ഇറാനിൽ അമേരിക്ക ബോംബ് വർഷിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് നരേന്ദ്ര മോദി.
മൂന്ന് മാസമായി അതിർത്തികൾ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിൽ എത്തുന്നത്.
ന്യൂയോർക്ക്: തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ സഹായവിതരണ കേന്ദ്രത്തിനടുത്ത് കുട്ടികളും സ്ത്രീകളുമടങ്ങുന്ന സിവിലിയന്മാർക്കു നേരെയുണ്ടായ വെടിവെപ്പിൽ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്.…
ഉത്തര ഗാസയിലെ ജബാലിയയിൽ ചാരിറ്റി അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കാൻ തിക്കിത്തിരിക്കുന്ന ഫലസ്തീനികൾ
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു