Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 27
    Breaking:
    • ഭർത്താവിന് നേരെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
    • യുകെയിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം​
    • മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്‍
    • വനിതാ ജീവനക്കാരി പെര്‍ഫ്യൂം കട അടിച്ചു തകര്‍ത്തു
    • യു.എ.ഇയിലെ ബറാക ആണവ നിലയ ആക്രമണം; അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യു.എ.ഇയിലെ ബറാക ആണവ നിലയ ആക്രമണം; അപലപിച്ച് യു.എന്‍ രക്ഷാ സമിതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് സിറ്റി – യു.എ.ഇയിലെ ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി കടുത്ത ഭാഷയില്‍ അപലപിച്ചു. ആണവ നിലയ സമുച്ചയത്തിലെ വൈദ്യുതി ജനറേറ്ററിന് നേരെയാണ് അതിശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടായത്. മെയ് 17 ന് നടന്ന ആക്രമണം സാധാരണക്കാരുടെ ജീവിതത്തിനും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും പരിസ്ഥിതിക്കും ഗുരുതരമായ അപകടസാധ്യതകള്‍ ഉയര്‍ത്തുന്നതായി രക്ഷാ സമിതി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പേര് പ്രത്യേകം പരാമര്‍ശിക്കാതെ, ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

    സിവിലിയന്‍, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ രക്ഷാ സമിതി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. അതിശക്തമായ ഡ്രോണ്‍ ആക്രമണത്തെ രക്ഷാ സമിതി അംഗങ്ങള്‍ ഏറ്റവും ശക്തമായി അപലപിക്കുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും അസ്വീകാര്യമാണെന്നും അവ ഉടനടി അവസാനിപ്പിക്കണമെന്നും രക്ഷാ സമിതി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എ.ഇയിലെ സിവിലിയന്‍മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ എല്ലാ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ദീര്‍ഘകാല അന്താരാഷ്ട്ര ആശങ്കകള്‍ ചൂണ്ടിക്കാട്ടി രക്ഷാ സമിതി പ്രമേയങ്ങളും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ജനറല്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയങ്ങളും കൗണ്‍സില്‍ പരാമര്‍ശിച്ചു. യു.എ.ഇയിലെ സംഭവത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ആണവ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന സൈനിക പ്രവര്‍ത്തനം അസ്വീകാര്യമാണ് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസിയുടെ അഭിപ്രായങ്ങള്‍ രക്ഷാ സമിതി പ്രസ്താവന അംഗീകരിച്ചു.

    ആണവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ആണവ സുരക്ഷ, സംരക്ഷണ നടപടികള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്നും ആണവ പ്രവര്‍ത്തനങ്ങള്‍ അപകടത്തിലാക്കുന്നതോ വിശാലമായ പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്നതോ ആയ നടപടികള്‍ ഒഴിവാക്കണമെന്നും എല്ലാ രാജ്യങ്ങളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

    യു.എ.ഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ മേല്‍നോട്ടത്തിലും ഐ.എ.ഇ.എ സുരക്ഷാ ആവശ്യകതകള്‍ക്ക് അനുസൃതമായും ബറാക ആണവ നിലയം ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന വസ്തുതയും കൗണ്‍സില്‍ അംഗങ്ങള്‍ എടുത്തുപറഞ്ഞു. അബുദാബിയിലെ അല്‍ദഫ്ര മേഖലയിലുള്ളതും 2021 ല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതുമായ ബറൈക പ്ലാന്റ്, അറബ് ലോകത്തെ ആദ്യത്തെ വാണിജ്യ ആണവ നിലയവും യു.എ.ഇയുടെ ദീര്‍ഘകാല ഊര്‍ജ തന്ത്രത്തിന്റെ പ്രധാന ഭാഗവുമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baraka Nuclear Power Plant attack UAE UN
    Latest News
    ഭർത്താവിന് നേരെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
    27/05/2026
    യുകെയിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം​
    27/05/2026
    മരവിപ്പിച്ച ഫണ്ടുകളുടെ പകുതി വിട്ടുകിട്ടണമെന്ന് ഇറാന്‍
    27/05/2026
    വനിതാ ജീവനക്കാരി പെര്‍ഫ്യൂം കട അടിച്ചു തകര്‍ത്തു
    27/05/2026
    യു.എ.ഇയിലെ ബറാക ആണവ നിലയ ആക്രമണം; അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    27/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version