Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 20
    Breaking:
    • ഇറാൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു​
    • എബോള ആശങ്ക; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈന്‍ താല്‍ക്കാലിക വിലക്ക്
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു
    • ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • മക്കയില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – യു.എ.ഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ ശക്തമായി അപലപിച്ചു. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകള്‍ രക്ഷാ സമിതി എടുത്തുപറഞ്ഞു. സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതില്‍ യു.എ.ഇയും രക്ഷാ സമിതി അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
    ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണം റേഡിയോളജിക്കല്‍ ദോഷം വരുത്തിയില്ലെങ്കിലും, സംഭവത്തെ നിസ്സാരമായി കാണരുതെന്ന് ഐക്യരാക്ഷ്ട്രസഭയിലെ യു.എ.ഇ സ്ഥിരം പ്രതിനിധി മുഹമ്മദ് അബൂശഹാബ് യു.എന്‍ രക്ഷാ സമിതി സെഷനില്‍ പറഞ്ഞു.

    ആര്‍ക്കും പരിക്കേല്‍ക്കുകയോ ആണവവികിരണം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ബറാക ആണവ നിലയം സുരക്ഷിതവും സ്ഥിരതയുള്ളതും പ്രവര്‍ത്തനക്ഷമവുമായി തുടരുന്നു. യു.എ.ഇയുടെ ശുദ്ധമായ വൈദ്യുതിയുടെ 25 ശതമാനവും ബറാക നിലയമാണ്. ഈ പ്ലാന്റ് പ്രതിവര്‍ഷം 40 ടെറാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. യു.എ.ഇയിലെ വീടുകള്‍ക്കും ആശുപത്രികള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നതും ബറാക നിലയമാണ്. വിനാശകരമായ പ്രത്യാഘാതങ്ങളുടെ അഭാവം ഈ ആക്രമണത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ഇടയാക്കരുതെന്ന് യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തിര സെഷനില്‍ സംസാരിച്ച മുഹമ്മദ് അബൂശഹാബ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും ഭീഷണികളും യു.എ.ഇയെ സംബന്ധിച്ചേടത്തോളം ചുവപ്പ് രേഖയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് അപകടസാധ്യതകള്‍ ഉയര്‍ത്തും. സിവിലിയന്‍ സൗകര്യങ്ങളെ മനഃപൂര്‍വ്വം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ നിയമ ലംഘനവുമാണ്. സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ ഒരു സാഹചര്യത്തിലും ആക്രമണങ്ങളുടെ ലക്ഷ്യമോ സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള മാര്‍ഗമോ ആകരുതെന്നും മുഹമ്മദ് അബൂശഹാബ് വ്യക്തമാക്കി.

    ഈ ആശങ്ക പ്രതിധ്വനിപ്പിച്ചുകൊണ്ട്, മെയ് 17 ലെ സംഭവത്തെ പരാമര്‍ശിച്ച് ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കാന്‍ പാടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്‍ അംബാസഡര്‍ പറഞ്ഞു. അത്തരം അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മാറ്റാനാവാത്ത സിവിലിയന്‍ ദ്രോഹത്തിനും ഗുരുതരമായ പരിസ്ഥിതി നാശത്തിനും കാരണമാകുമെന്നും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുമെന്നും പാകിസ്ഥാന്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും പിരിമുറുക്കങ്ങള്‍ കുറക്കുകയും പരമാവധി സംയമനം പാലിക്കുകയും വേണം. സംഘര്‍ഷം മൂര്‍ഛിക്കുന്നത് മേഖലക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baraka Nuclear Power Plant attack UN
    Latest News
    ഇറാൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു​
    20/05/2026
    എബോള ആശങ്ക; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈന്‍ താല്‍ക്കാലിക വിലക്ക്
    20/05/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു
    20/05/2026
    ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    20/05/2026
    മക്കയില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറച്ചു
    20/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version