Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 14
    Breaking:
    • നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ​
    • മുന്‍ എം.പി സ്വാലിഹ് ആശൂറിന്റെ അറസ്റ്റ് നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
    • ഫിഫ ലോകകപ്പ്: തുർക്കിയെ അട്ടിമറിച്ച് കങ്കാരുക്കൾ
    • സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍
    • മോശം സർവീസും നിയമ ലംഘനങ്ങളും; 21 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2026 Kerala Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാനത്തെ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനും ആരോഗ്യവകുപ്പിനും ഗുരുതരമായ വീഴ്ചയും ഏകോപനമില്ലായ്മയും സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മഹാമാരിയെ നാടൊന്നാകെ ഒറ്റക്കെട്ടായി നേരിടേണ്ട അതീവ ജാഗ്രതാ ഘട്ടത്തിൽ, അതിന് നേതൃത്വം നൽകേണ്ട ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും പരസ്പരം ബന്ധമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ പരാജയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ആരോഗ്യ മന്ത്രി പ്രതികരിക്കുന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    ​
    അതേസമയം, മുൻപ് നിപ രോഗബാധയുണ്ടായപ്പോൾ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ ഈ കളിയിൽ രാഷ്ട്രീയം കലർത്താനോ പ്രതിസന്ധിയെ രാഷ്ട്രീയ ആയുധമാക്കാനോ തങ്ങൾ തയ്യാറല്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

    ​മുൻപ് കേരളത്തിൽ നിപ പടർന്നുപിടിച്ച സാഹചര്യങ്ങളിൽ ആരോഗ്യ മന്ത്രിമാർ നേരിട്ട് ബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത്തരമൊരു ജാഗ്രതയോ ഗൗരവമോ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരിടത്തും കാണാനില്ല. നിപ കൺട്രോൾ റൂം എന്നത് ജനപ്രതിനിധികൾക്ക് പോലും അപ്രാപ്യമായ ഒന്നാണെന്ന രീതിയിലാണ് സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ പെരുമാറുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ട ഈ നിർണ്ണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ (ഡിഎച്ച്എസ്) മാറ്റിയ നടപടിയെയും പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു. സാധാരണ ഗതിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ മാറ്റാറില്ല. വകുപ്പിലെ സ്ഥലം മാറ്റങ്ങളുമായി ബന്ധപ്പെട്ട സുതാര്യമായ നയങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിൽക്കാത്തതാണ് ഇപ്പോഴത്തെ ഈ അപ്രതീക്ഷിത നടപടികൾക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​മുൻ സർക്കാരിന്റെ കാലത്ത് കേരളത്തിൽ ഏതെങ്കിലും തരത്തിലുള്ള മഹാമാരികൾ ഉണ്ടായപ്പോൾ ഭരിക്കുന്നവർക്കെതിരെ ശാപവാക്കുകൾ പറഞ്ഞ് കൈയടി വാങ്ങാൻ ശ്രമിച്ച ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ നിലപാടല്ല തങ്ങൾക്കുള്ളതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഉദ്യോഗസ്ഥ മേധാവികളെ മാത്രം കുറ്റപ്പെടുത്തി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മന്ത്രി ശ്രമിക്കുന്നത്. വൈറസ് വ്യാപനവും രോഗബാധയുമൊന്നും ഏത് മുന്നണിയാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nipa Pinarayai Vijayan
    Latest News
    നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ​
    14/06/2026
    മുന്‍ എം.പി സ്വാലിഹ് ആശൂറിന്റെ അറസ്റ്റ് നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
    14/06/2026
    ഫിഫ ലോകകപ്പ്: തുർക്കിയെ അട്ടിമറിച്ച് കങ്കാരുക്കൾ
    14/06/2026
    സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍
    14/06/2026
    മോശം സർവീസും നിയമ ലംഘനങ്ങളും; 21 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    14/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version