Browsing: Special Consular Camp

സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.

ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.