Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    • ഹോര്‍മുസ് കടലിടുക്ക് അടച്ചത് യു.എസ്, ഇസ്രായില്‍, യൂറോപ്യന്‍ കപ്പലുകള്‍ക്ക് മുന്നില്‍ മാത്രം: ഇറാൻ റെവല്യൂഷണറി ഗാര്‍ഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/03/2026 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – പൊതു സുരക്ഷ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കാൻ തുടങ്ങിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷയും പ്രതിരോധവും വർധിപ്പിക്കാനുള്ള മുൻകരുതൽ നടപടിയാണിത്. ഒഴിപ്പിക്കുന്ന താമസക്കാർക്ക് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഈ കാലയളവിൽ അവരുടെ സുരക്ഷയും ആവശ്യമായ പിന്തുണയുടെ തുടർച്ചയും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളെ കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ പിന്തുടരാൻ ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും അഭ്യർഥിച്ചു.

    നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ, സംഭവസ്ഥലങ്ങളിൽ ഒത്തുകൂടരുതെന്നും ഫീൽഡിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. അത്തരം നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പ്രതികരണ വേഗതയെയും എല്ലാവരുടെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ വിശദീകരിച്ചു. രാജ്യത്ത് ഇപ്പോഴും സുരക്ഷാ ഭീഷണി ഉയർന്നതാണെന്നും എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഇന്നലെ എയർ ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ച് സൈനിക യൂണിറ്റുകളുടെ ഉയർന്ന സുസജ്ജതയും തയ്യാറെടുപ്പുകളും വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള ചട്ടക്കൂടിനുള്ളിൽ, ഓപ്പറേഷനുകളുടെ പുരോഗതിയെ കുറിച്ചും, സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും ഖത്തർ വ്യോമാതിർത്തിയും പ്രദേശിക ജലാശയങ്ങളും സംരക്ഷിക്കാനും സ്വീകരിച്ച നടപടികളെ കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ ഖത്തർ അമീറിനു മുന്നിൽ വിശദീകരിച്ചു.

    ഖത്തർ സായുധ സേനാംഗങ്ങളുടെ ശ്രമങ്ങളെയും ചുമതലകൾ നിർവഹിക്കുന്നതിൽ അവർക്കുള്ള ഉയർന്ന കഴിവുകളെയും അമീർ പ്രശംസിച്ചു. രാജ്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും സന്നദ്ധതയും ഏകോപനവും വർധിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അമീർ എടുത്തുപറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran-america Iran-Isreal qatar safety War
    Latest News
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026
    എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    05/03/2026
    ഹോര്‍മുസ് കടലിടുക്ക് അടച്ചത് യു.എസ്, ഇസ്രായില്‍, യൂറോപ്യന്‍ കപ്പലുകള്‍ക്ക് മുന്നില്‍ മാത്രം: ഇറാൻ റെവല്യൂഷണറി ഗാര്‍ഡ്
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.