അബൂദാബി – യുഎഇ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരുക്ക്. അബൂദാബി ഇൻഡസ്ട്രിയൽ സിറ്റി 2 ലെ രണ്ട് സ്ഥലങ്ങളിലാണ് സംഭവം. അഞ്ചു പാകിസ്ഥാനികൾക്കും ഒരു നേപ്പാളിക്കുമാണ് നിസ്സാരവും ഇടത്തരവുമായ പരിക്കുകൾ സംഭവിച്ചത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



