സലാല– സലാലയിൽ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവന ക്യാംപ് ജൂലൈ 25 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ക്യാമ്പിൽ നൽകും. ക്യാമ്പ് വൈകീട്ട് 4 മണിമുതലാണ് ആരംഭിക്കുക.
സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിൻ്റമെന്റ് ബുക്ക് ചെയ്യേണ്ടതില്ല. നേരിട്ട് എത്തി ക്യാമ്പിൽ പങ്കെടുത്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ 98282270 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group