Browsing: Saudi

സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി എ.ഐ കമ്പനിയായ ഹ്യൂമൈന് നൂതന എ.ഐ-പവേര്‍ഡ് സെമികണ്ടക്ടറുകള്‍ കൈമാറാന്‍ യു.എസ് വാണിജ്യ വകുപ്പ് അനുമതി നല്‍കി.

നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു.

സൗദിയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫഷനുകളില്‍ തൊഴില്‍ നിയന്ത്രിക്കുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ചെയര്‍മാനുമായ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പുറത്തിറക്കി.

സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ 575 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി.

ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി.

റിയാദില്‍ സ്‌കൂളിന് മുന്നില്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ട എട്ടു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ദമാമിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.