Browsing: Saudi Execution

സ്വന്തം മാതാവിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദനിയ ബിന്ത് മുസ്‌ലിം ബിൻ സ്വാലിഹ് അൽ-ബിലാദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഖാലിദ് ബിൻ ഖാസിം ബിൻ ഖസം അൽ-ലുഖ്മാനിക്കാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.