ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസിലെ പ്രതിയായ സൗദി യുവാവിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന ഏതാനും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശത്തു പോയി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്ത അലി ബിന്‍ അലവി ബിന്‍ മുഹമ്മദ് അല്‍അലവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
Browsing: Saudi arabia
നിയമ വിരുദ്ധ രീതിയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിയെ ജിസാന്‍ കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി. നിയമ ലംഘനത്തിന് സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തിയ പാക്കിസ്ഥാനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാറ് ലക്ഷം പേരുടെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.
ഗള്‍ഫ് രാജ്യങ്ങളിലെ താമസ കാലാവധി അവസാനിച്ച ശേഷവും വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സൗദി ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താം
ഈ വര്‍ഷം ആദ്യ പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിവിധ പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1,15,000 ലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി മന്താലയം വെളിപ്പെടുത്തി. തൊഴില്‍ നിയമവും സൗദിവല്‍ക്കരണവും മന്ത്രാലയ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യ പാദത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലു ലക്ഷത്തിലേറെ ഫീല്‍ഡ് പരിശോധനകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തി. ഇക്കാലയളവില്‍ മന്ത്രാലയത്തിന് 14,600 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ 98.9 ശതമാനവും പരിഹരിച്ചു.
ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയായ യുവാവിനെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് (പാസ്‌പോർട്ട് അതോറിറ്റി) പിടികൂടി.
മുമ്പ് നിയമലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് പുതിയ വിസയിൽ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


