ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,52,22,497 പേര് ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
Browsing: pilgrims
ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയ രണ്ടു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ ഇരു കമ്പനികളുടെയും മേധാവികളെ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
അംഗീകൃത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ സര്‍വീസ് കമ്പനികള്‍ സുരക്ഷിതവും നിയമനുസൃതവുമായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ലംഘനം കണ്ടെത്തിയ രണ്ടു കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയതെന്ന് ഹജ്, ഉംറ മന്ത്രാലയം പഞ്ഞു.
ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ദുൽഹജ് രണ്ടു വരെയുള്ള കാലത്ത് വിദേശ ഹജ് തീർഥാടകർക്ക് 78,000 ലേറെ ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മക്ക റൂട്ട് പദ്ധതി ഗുണഭോക്താക്കളായ ഹജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്നു.