ദുബൈ – ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ. സംഭവത്തില്‍ ദുബൈ അധികൃതര്‍ പ്രതികരിക്കുന്നുണ്ടെന്ന് ദുബൈ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകളിലൊന്നിനു നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. എമര്‍ജന്‍സി, പ്രത്യേക പ്രതികരണ സംഘങ്ങളെ ഉടന്‍ സ്ഥലത്തേക്ക് അയക്കുകയും ഉയര്‍ന്ന അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



