കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
Tuesday, August 12
Breaking:
- ചൈനക്ക് മേൽ അമേരിക്കയുടെ 145 ശതമാനം നികുതി ഉടനെയില്ല, വീണ്ടും മൂന്നുമാസത്തെ സാവകാശം പ്രഖ്യാപിച്ച് ട്രംപ്
- ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
- നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
- മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
- 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു