കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
Tuesday, August 12
Breaking:
- സുരേഷ് ഗോപിയെ വെട്ടിലാക്കി സന്ദീപ് വാര്യർ ; സംസ്ഥാന ബി.ജെ.പി നേതാവ് തൃശ്ശൂരിൽ വോട്ട് ചേർത്തു
- ഇറാന് പ്രസിഡന്റിന്റെ പ്രസ്താവനകളെ വിമര്‍ശിച്ച് റെവല്യൂഷണറി ഗാര്‍ഡ്
- വാഹനാഭ്യാസ പ്രകടനം: പ്രവാസി യുവാക്കള്‍ അറസ്റ്റില്‍
- ഗാസ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
- വോട്ടു കൊള്ള ; തൃശൂർ ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും