ഓറല്‍ ഓങ്കോളജി മരുന്ന് സാങ്കേതികവിദ്യ കൈമാറ്റത്തിനും പ്രാദേശികവല്‍ക്കരണത്തിനും സൗദി-ഇന്ത്യന്‍ പങ്കാളിത്തം. ഓറല്‍ ഓങ്കോളജി മരുന്നുകളുടെ നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റത്തിന് സഹ്റാന്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ നസഖ് അല്ഇന്ജാസ് ഫോര്‍ ഡെവലപ്മെന്റ് ആന്റ് കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റ്മെന്റും ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗ്രൂപ്പും അതിന്റെ ഗവേഷണ കേന്ദ്രവും തമ്മിലാണ് തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചത്. സൗദിയില്‍ ആദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സഹ്റാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ബദര്‍ ഗറമുല്ല അല്‍സഹ്റാനിയും മക്ലിയോഡ്സ് സി.ഇ.ഒ വിജയ് അഗര്‍വാളുമാണ് ഇരു കമ്പനികളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്.
Thursday, June 25
Breaking:
- 2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
- തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
- വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം: മുപ്പതിലധികം മരണം, എഴുന്നൂറിലധികം പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- ഗാസയില്‍ മസ്ജിദ് തകര്‍ക്കുന്നതിനിടെ മിനാരം തകര്‍ന്നുവീണ് ഇസ്രായിലി ബുള്‍ഡോസര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
- മയാമിയിൽ കനൽവഴി താണ്ടി നെയ്മർ മടങ്ങിയെത്തി; ബ്രസീലിന് തകർപ്പൻ ജയം, ഗ്രൂപ്പ് ചാമ്പ്യന്മാർ
