Browsing: nuclear talks

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന്‍ മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.

അമേരിക്കയുമായി ചർച്ച തുടരില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധതയുമായി മുന്നോട്ടുവന്നത്.

ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദിയും മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തുന്നു