Browsing: Latest

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വേദികളില്‍ നാട്ടുപാട്ടുകളുടെ പ്രചാരണവും അവതരണങ്ങളും നടത്തി വരുന്ന ‘കനല്‍ ഖത്തര്‍’ നാടന്‍പാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ‘ല്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പങ്കെടുക്കും.

സൗദിയിൽ ഒട്ടകങ്ങൾക്ക് ഫോട്ടോകൾ പതിച്ച പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു. ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തി പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.

ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിച്ച് ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം ജനുവരിയിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ 2,502 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി.

ജനുവരിയിൽ പ്രാബല്യത്തിൽ വന്ന പുതിയ പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിനു കീഴിൽ, 39 രാജ്യങ്ങളിലെ പൗരന്മാർക്കും ഫലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ രേഖകളുമായി യാത്ര ചെയ്യുന്ന വ്യക്തികൾക്കും വിസ നൽകുന്നത് പൂർണ്ണമായോ ഭാഗികമായോ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് അമേരിക്ക വിസ നിയന്ത്രണങ്ങൾ ഗണ്യമായി വിപുലീകരിച്ചു.

മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.

കഴിഞ്ഞദിവസം ഖമീസ് മുഷൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ കബറടക്കി.

അമേരിക്കയുടെ സമ്മർദ്ധങ്ങൾക്കും ഭീഷണികൾക്കും വഴങ്ങികൊണ്ട് യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടു.