റിയാദ്: സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം റിയാദിൽ അശ്റഫ് തിരൂരിന് നൽകി മാധ്യമപ്രവർത്തകൻ നജീം കൊച്ചുകലുങ്ക് നിർവഹിച്ചു. അൽമദീന ഓഡിറ്റോറിയത്തിൽ സംഘാടക സമിതി ചെയർമാൻ ജലീൽ തിരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ നൗഷാദ് ആലുവ സ്വാഗതം പറഞ്ഞു. ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഹമ്മദ് കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുസ്തകം ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഒരു വഴികാട്ടിയാകണമെന്ന് പ്രകാശന പ്രസംഗത്തിൽ നജീം കൊച്ചുകലുങ്ക് പറഞ്ഞു. ഗ്രന്ഥകാരൻ ആദ്യം എഴുതിവെക്കാൻ കൊള്ളാവുന്ന വിധത്തിലുള്ള സൽപ്രവൃത്തികൾ ചെയ്യുകയും വരും തലമുറയ്ക്ക് പ്രചോദനമേകും വിധം അതിനെ ഒരു ചരിത്രരേഖയാക്കി എഴുതിവെക്കുകയും ചെയ്തതിലൂടെ, ‘മരിച്ചയുടൻ മറക്കപ്പെടാതിരിക്കണമെങ്കിൽ ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്നതെന്തെങ്കിലും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നതെന്തെങ്കിലും ചെയ്തുവെക്കുക’ എന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകളോട് നീതി പുലർത്തിയെന്ന്, പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ച കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് റഹ്‌മത്ത് അഷ്റഫ് അഭിപ്രായപ്പെട്ടു. തുടർന്ന് രചയിതാവ് സിദ്ദീഖ് തുവ്വൂർ സംസാരിച്ചു. വർഷങ്ങളോളം മരുഭൂമിയിൽ അകപ്പെട്ടുപോയ തൊഴിലാളികളെ നേരിൽ കണ്ട അനുഭവങ്ങളും അവരെ രക്ഷിക്കാനുള്ള യാത്രയിൽ ഇന്ത്യൻ എംബസിയും സൗദി ഉദ്യോഗസ്ഥരും മനുഷ്യാവകാശ സമിതിയും നൽകിയ പിന്തുണയും തൊഴിലുടമകളിൽ നിന്ന് ലഭിച്ച നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ദീൻ, സവാദ് യൂസുഫ് എന്നിവർ സിദ്ദീഖ് തുവ്വൂർ കൈകാര്യം ചെയ്ത വിവിധ വിഷയങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
മാലിക് മഖ്ബൂലിന്റെ നേതൃത്വത്തിലുള്ള ഡെസ്റ്റിനി പബ്ലിക്കേഷനാണ് പ്രസാധകർ. എഴുത്തുകാരൻ റഹ്‌മാൻ കിടങ്ങയം, റിയാദ് കെഎംസിസി വനിതാ വിങ് പ്രസിഡന്റ് റഹ്‌മത്ത് അഷ്റഫ് എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്. മുഹമ്മദ് ഷാഹിദ് , ഷിഹാബ്, ഫവാസ് എന്നിവർ മറ്റു സാങ്കേതിക സഹായങ്ങൾ നൽകി.
ചടങ്ങിൽ നാസർ (അൽ വഫ), ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർമാരായ ഷറഫുദ്ദീൻ, സവാദ് യൂസുഫ്, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, സി.പി. മുസ്തഫ (കെഎംസിസി), സലീം കളക്കര (ഒഐസിസി), സുധീർ കുമ്മിൾ (നവോദയ), സുരേന്ദ്രൻ (എൻആർകെ), റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), എഴുത്തുകാരി സബീന എം സാലി, അശ്റഫ് വെള്ളാപ്പാടം (റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ), നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഡോ. അബ്ദുൽ അസീസ്, അഡ്വ. ജലീൽ, മുഹിയുദ്ദീൻ സഹീർ, മഷ്ഹൂദ്, ജംഷാദ് തുവ്വൂർ, നിഹ്‌മത്ത്, ഷിബു ഉസ്മാൻ എന്നിവർ ആശംസകളർപ്പിച്ചു.
ആസ്റ്റർ സനദ് ഹോസ്പിറ്റൽ പ്രതിനിധി ഷംസീർ, മലബാർ ഗോൾഡ് പ്രതിനിധി ജാസിർ, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, സാമൂഹ്യ പ്രവർത്തകരായ നാസർ ലൈസ്, മജീദ് പൂളക്കാടി, ഷബീബ് (അൽ ഖർജ് കെഎംസിസി), നാസർ പൊന്നാനി (കേളി), നാസർ കല്ലറ എന്നിവർ സന്നിഹിതരായിരുന്നു.
മുഹമ്മദ് ഷാഹിദ്, ഷിഹാബ് പൂത്തേഴത്ത്, ജുനൈദ് മാവൂർ, അബ്ദുൽ മജീദ് പിസി, ഫവാസ്, യൂസുഫ് പെരിന്തൽമണ്ണ, അബ്ദുൽ റഹ്‌മാൻ സികെ, ഇഖ്ബാൽ തിരൂർ, സലീം തിരൂർ, സുഹൈൽ കൊടുവള്ളി, സഫീർ തിരൂർ, ഇജാസ്, വർഗ്ഗീസ് വയനാട്, അഖിനാസ് (നന്മ കരുനാഗപ്പള്ളി), മുസ്തഫ പൊന്നങ്കോട്, സാബു പത്തടി എന്നിവരും കെഎംസിസി, ഒഐസിസി, മൈത്രി, എംഇഎ, ഡബ്ലിയുഎംഎഫ്, റിയാദ് ടാക്കീസ്, ഡബ്ലിയുഎഡബ്ലിയുഎ, ടിഎഡബ്ലിഎ, കെഎആർഇ, കെഡിഎംഎഫ്, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, കോഴിക്കോടൻസ്, വയനാട്, പാലക്കാട്, എറണാകുളം പ്രവാസി അസോസിയേഷനുകൾ, ശിഫ മലയാളി സമാജം തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി. കമ്മിറ്റി ട്രഷറർ ഡൊമിനിക് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







