Browsing: Latest

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു.

ദുബൈയിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം വരുന്നു. താമസ സ്ഥലങ്ങൾ പങ്കിട്ട് നൽകാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കും.

ഇറാൻ 47 വർഷമായി ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റെന്ന നിലയിൽ അവരെ ഞാൻ കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിഞ്ഞാറന്‍ ഇറാഖില്‍ യു.എസ് വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ 179 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായിൽ ആരോഗ്യ മന്ത്രാലയം.

ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയൽ എണ്ണ ലാഭത്തേക്കാൾ തനിക്ക് പ്രധാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇറാനിലെ ഗേൾസ് പ്രൈമറി സ്‌കൂളിൽ 150 ലേറെ വിദ്യാർഥിനികളും ജീവനക്കാരും കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് യു.എസ് സൈനിക അന്വേഷകർ വിശ്വസിക്കുന്നതായി രണ്ട് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യുദ്ധത്തിൽ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇസ്രായിലിനെയും അമേരിക്കയെയും ഭീതിയിലാഴ്ത്തുന്നു.

മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽകഅബി മുന്നറിയിപ്പ് നൽകി.