കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ- ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മലപ്പുറം – പരപ്പനങ്ങാടി അട്ടക്കുഴങ്ങര സ്വദേശി പി. ആർ. മുഹമ്മദ് ഹസ്സൻ ഹാജിയുടെ മയ്യിത്ത് തിങ്കളാഴ്ച ബെയ്ഷ് അൽ രാജി മസ്ജിദിൽ അസർ നമസ്കാരത്തിനു ശേഷം നടന്ന ജനാസ നിസ്കാരത്തിനു ശേഷം അൽ രാജി ഖബർസ്ഥാനിൽ മറവ് ചെയ്തു.
Browsing: Jizan
മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു.
ജിസാനിലെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജിസാൻ ടയോട്ട മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച “പൊന്നോണത്തനിമ -2025” പരിപാടികളുടെ തനിമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി.
ജിസാൻ പ്രവിശ്യയിലെ സ്വബ്യയിൽ മസ്ജിദിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച വിദേശി പോലീസിന്റെ പിടിയിലായി.
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
ജിസാൻ: ബെയിഷ് ജിസാൻ എക്കണോമിക് സിറ്റിയിൽ അറാംകോ റിഫൈനറി റോഡിൽ കഴിഞ്ഞ മാസം 27 നുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി അടക്കം 9 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ജിസാൻ…