ജിസാൻ– ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി ജിസാനിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെഎംസിസി ജിസാൻ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന മെഗാ ഫാമിലി ഇവൻറ് നാളെ വൈകീട്ട് 4നു തുടക്കം കുറിക്കും.
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ ഫഹദ് അഹമ്മദ് ഖാൻ സൂരി ഉൽഘാടനം നിർവഹിക്കും. ഹത്തീൻ സ്പോർട്സ് ക്ലബ്ബ് വൈസ് ചെയർമാൻ അഹ്‌മദ് ബിൻ ഹസ്സൻ അസ്സഹലി മുഖ്യാതിഥി ആയിരിക്കും.
മെഗാ ഇവന്റിന്റെ ഭാഗമായി പാചക മത്സരം, മെഹന്തി മത്സരം, കുട്ടികൾക്കായി വിവിധകലാ കായിക മത്സരങ്ങൾ,ഒപ്പന, കോൽക്കളി, ഗ്രൂപ്പ് ഡാൻസ് എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നു സംഘാടകർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യാമായിരിക്കും.
സുപ്രസിദ്ധ ഗായകൻ സലീം കോടത്തൂരും സംഘവും നയിക്കുന്ന ഇശൽ നൈറ്റും പരിപാടിയുടെ ഭാഗമായി അരങ്ങേറുന്നു.
മെഗാ ഈവെന്റിൻ ഭാഗമായി നടത്തിയ ഓണ്ലൈൻ മാപ്പിള പാട്ടു മത്സരത്തിൽ നിരവധി കുട്ടികൾ മാറ്റുരച്ചു. മത്സരസത്തിൽ മുഹമ്മദ് നജിഹ് ,അസ്മ മൻസൂർ, ആസിയ മൻസൂർ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.



