Browsing: Jizan Consular Visit

ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ കോൺസുലാർ സംഘം ഈ മാസം 11 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് മുഹമ്മദ് നാസർ സ്‌ട്രീറ്റിലെ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.