ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.
Browsing: Jagdeep Dhankhar resignation
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ (74) ആരോഗ്യകാരണങ്ങളാല്‍ തന്റെ പദവി രാജിവച്ചു. ആരോഗ്യ പരിചരണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് ഉടന്‍ പ്രാബല്യത്തോടെ രാജിവയ്ക്കുന്നു എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.