Browsing: Iran israel war

പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചർച്ച നടത്തി വരികയാണെ്നും ഖത്തർ അറിയിച്ചു.

ഇറാന്റെ ആണവ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അസ്‌കരി നിര്‍ണായകമായ സാങ്കേതികവും ശാസ്ത്രീയവുമായ പങ്ക് വഹിച്ചു.

ഞായറാഴ്ച ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ നയതന്ത്രത്തിനുള്ള വാതില്‍ എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു – വിദേശ മന്ത്രി പറഞ്ഞു.

അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഏകദേശം 10 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഇറാന് കഴിഞ്ഞതായി അന്താരാഷ്ട്ര ആണവോര്‍ജ വിദഗ്ധന്‍ വെളിപ്പെടുത്തി.

കളി അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടും ഇറാന്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നിലനിര്‍ത്തുന്നുണ്ട്.

ജൂണ്‍ 13 ന് ഇറാനില്‍ ആക്രമണം ആരംഭിച്ച ശേഷം ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിച്ച ശേഷം 24 പേര്‍ കൊല്ലപ്പെടുകയും 1,272 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ് – പ്രസ്താവന പറഞ്ഞു.

വാഷിംഗ്ടണ്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ സഹായിക്കണമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ…

ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു

ഏറെ തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം കാത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള തീരുമാനത്തിന് സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണെന്ന് ഇറാനിലെ ഔദ്യോഗിക ചാനലായ പ്രസ് ടി.വി പറഞ്ഞു.