Browsing: Hamas

ഗാസയിലെ ഇസ്രായില്‍ ആക്രമണം തടയാനായി മധ്യസ്ഥര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം സംബന്ധിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായുള്ള ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ മറുപടി മധ്യസ്ഥര്‍ക്ക് നല്‍കിയതായി ഹമാസ് പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഗൗരവമായ സന്നദ്ധത ഹമാസ് വ്യക്തമാക്കി.

ഘട്ടംഘട്ടമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കണമെന്നും മറ്റ് 18 പേരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.

ഗാസ മുനമ്പില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പട്ടിണിക്കിടയില്‍ മാനുഷിക സഹായം അനുവദിക്കാനും ഹമാസ് അറബ് രാജ്യങ്ങളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെൽഅവീവ്: ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

2023 ഒക്‌ടോബർ ഏഴ് ആക്രണത്തിൽ ഹമാസ് പിടികൂടിയ മുഴുവൻ ഇസ്രായിലി ബന്ദികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് ജറൂസലമിൽ നടന്ന പ്രകടനത്തിൽ ഇഡാൻ അലക്‌സാണ്ടറിന്റെ ഫോട്ടോ അടങ്ങിയ പ്ലക്കാർഡുകളേന്തിയവർ.

ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നത് ആക്രമണത്തിന്റെ നടുവിലാണ്. അതിനാല്‍, ഇവ ഫലപ്രദമായ ചര്‍ച്ചകളാണ്

ഫലസ്തീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളെ നിരായുധീകരിക്കുന്നതും ഒരിക്കലും അംഗീകരിക്കില്ല.