Browsing: Hamas

ഗാസയിൽ വെടിനിർത്താനുള്ള പുതിയ നിർദേശം ഹമാസ് അംഗീകരിച്ചതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു

ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞു.

ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്.

ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു

വടക്കൻ ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന 7 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വെള്ളിയാഴ്ച അടച്ചുപൂട്ടിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഉപരോധം, വംശഹത്യ, പട്ടിണി എന്നിവയ്ക്ക് കീഴിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നത് അർത്ഥശൂന്യമാണെന്ന് ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന്റെ തലവൻ ഖലീൽ അൽഹയ്യ പ്രസ്താവിച്ചു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.

ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.

ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയില്‍ നിന്ന് ഇസ്രായില്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ഫലപ്രദമായ അറബ്, അന്താരാഷ്ട്ര പിന്തുണയോടെ ഗാസയിലെ പൂര്‍ണ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഗാസ പ്രശ്‌നത്തിനുള്ള ഏക പ്രായോഗിക പരിഹാരമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മുന്‍ ക്വാര്‍ട്ടറ്റ് പ്രതിനിധിയുമായ ടോണി ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.