തിരുവനന്തപുരം പേരൂര്ക്കട സ്വദേശിയും ദമാം ബിന് ഖുറയ്യ കമ്പനി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സിറാജ് (70) ഇന്നു പുലര്ച്ചെ ഫിലിപ്പീൻസിൽ വെച്ച് നിര്യാതനായി.
Browsing: Gulf
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.
റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എച്ച് മുഹമ്മദ് തിരുവത്രയുടെ (52) മൃതദേഹം ഇന്ന് രാത്രി കോഴിക്കോട് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കൊണ്ട് പോകും. സഹോദരൻ എച്ച് ഹസൻ മൃതദേഹത്തെ അനുഗമിക്കും.
ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.
സൗദി അറേബ്യക്ക് അപകീര്ത്തിയുണ്ടാക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്ക്കെതിരെ ജനറല് അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് നടപടികള് സ്വീകരിക്കുന്നു.
യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം ( 225 കോടി ഇന്ത്യൻ രൂപയോളം) സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആരാണ് ? യുഎഇ നിവാസികൾക്കിടയിൽ ഈ ചർച്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ അനിൽകുമാർ ബി എന്നയാളാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ച് സമ്മാനം സ്വന്തമാക്കിയത്.
ഏഷ്യൻ വംശജന്റെ പണം കവർന്ന രണ്ട് കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം നടന്നു.
യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആശംസകൾ നേർന്നു.
ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.





