Browsing: Gulf

യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തേയും യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു.

റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് ജോലിക്കാരെ തേടുന്നു. ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു.

ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വാസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ഠിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി.

കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിലായി.

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 100 പേരെ ഒക്‌ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തുനെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി.

അസാധ്യമായിരുന്ന എന്ന് കരുതിയ പലതും സാധ്യമാക്കാൻ സാധിച്ചു എന്നതാണ് ഇടതു സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒമാനില്‍ നിരവധി വർഷമായി കോളേജ് അധ്യാപകനായി ജോലി നോക്കുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെ അടപ്പിച്ചത് 35 വ്യാപാര സ്ഥാപനങ്ങള്‍.