ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും 100 കോടി ഭക്ഷണപ്പൊതി നല്‍കാനായി 2022 റമദാനില്‍ ആരംഭിച്ച മാനുഷിക പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ നിര്‍ധനര്‍ക്ക് 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു മാനുഷിക പദ്ധതി ആരംഭിച്ചു. 65 രാജ്യങ്ങളിലായി 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഈ മാസം പദ്ധതി അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു. അടുത്ത വര്‍ഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യും – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യസഹായം തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കാന്‍ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വഖഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2020 ലും 2021 ലും യഥാക്രമം നടപ്പാക്കിയ പത്തു ലക്ഷം ഭക്ഷണപ്പൊതി, പത്തു കോടി ഭക്ഷണപ്പൊതി കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ആസൂത്രണം ചെയ്തത്.
Tuesday, September 9
Breaking:
- ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്പെയിന്
- ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
- ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
- മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
- ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി