ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.
Wednesday, January 28
Breaking:
- 2030 ആകുമ്പോഴേക്കും എമിറേറ്റ്സ് 20,000 ജീവനക്കാരെ നിയമിക്കും
- ചാമ്പ്യൻസ് ലീഗിൽ ഇന്ന് അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾ, പ്രീ-ക്വാർട്ടർ ഉറപ്പിക്കാൻ വമ്പന്മാർ
- ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
- രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
