ജിദ്ദ – മഴവെള്ള ഡ്രെയിനേജ് ശൃംഖലകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്ക് രണ്ടു കോടി റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്കി. പരിസ്ഥിതി ശൃംഖലകള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരക്കാര്‍ക്ക് ചുമത്തുന്ന പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ മൂലം പരിസ്ഥിതിക്കും പൊതുസൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. നിയമനടപടി സ്വീകരിക്കുന്നതിന് നിയമലംഘകര്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും ജിദ്ദ നഗരസഭ വ്യക്തമാക്കി.
Monday, September 28
Breaking:
- റിയാദ് പ്രവിശ്യയിലെ മുഴുവൻ സ്കൂളുകളും നാളെ മുതൽ പ്രവർത്തിക്കും, അവധി റദ്ദാക്കി
- ഹോർമുസ് കടലിടുക്കിൽ രണ്ടു ദിവസത്തിനിടെ 19 കപ്പലുകൾ ആക്രമിച്ചു; യു.എസ് അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ
- വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ഗില്ലും
- മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
- ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ





