അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന് പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന് ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
Friday, July 4
Breaking:
- മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
- ബിന്ദുവിന്റെ കുടുംബത്തിന് സംസ്കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്
- അപ്പാര്‍ട്മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
- ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
- കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു