അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായില്‍ മന്ത്രിയുടെ ഭീഷണിയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീന് പ്രദേശത്തിനു മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന ഇസ്രായില്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. അത്തരം നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവന പറഞ്ഞു. ഫലസ്തീന് ഭൂമിയില്‍ ജൂത കുടിയേറ്റം വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു.
Friday, July 4
Breaking:
- ബലാത്സംഗം: ഫുട്ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
- ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
- ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
- ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
- യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്