Browsing: Abha Airport

കഴിഞ്ഞ മാസം അബഹ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ജൂലൈയില്‍ 3,340 വിമാന സര്‍വീസുകളിലായി യാത്രക്കാരുടെ എണ്ണം 5,12,000 കവിഞ്ഞു.

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയായ യുവാവിനെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ജവാസാത്ത് (പാസ്‌പോർട്ട് അതോറിറ്റി) പിടികൂടി.

മുമ്പ് നിയമലംഘനത്തിന് സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് പുതിയ വിസയിൽ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.