അബഹ – കഴിഞ്ഞ മാസം അബഹ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ജൂലൈയില്‍ 3,340 വിമാന സര്‍വീസുകളിലായി യാത്രക്കാരുടെ എണ്ണം 5,12,000 കവിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 4,99,000 യാത്രക്കാരാണ് അബഹ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2024 ജൂലൈയില്‍ അബഹ വിമാനത്താവളത്തില്‍ 3,178 വിമാന സര്‍വീസുകളും നടന്നു.
അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിലെ ഗണ്യമായ വളര്‍ച്ചയാണ് യാത്രക്കാരുമായും വിമാന സര്‍വീസുകളുമായും ബന്ധപ്പെട്ട കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group