Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 8
    Breaking:
    • ചെങ്കടലില്‍ എണ്ണ ടാങ്കര്‍ ആക്രമിക്കാനുള്ള ഹൂത്തി നീക്കം പരാജയപ്പെടുത്തി; യെമൻ സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് യു.എൻ മുന്നറിയിപ്പ്
    • മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, ചത്താലും ഭയപ്പാടില്ല- വെല്ലുവിളിച്ച് വീണ്ടും അർജ്ജുൻ ആയങ്കി
    • അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം
    • അഡ്നോകിന്റെ 15 കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
    • ഓഗസ്റ്റ് 28 ന് നബിദിനം; യു.എ.ഇ പൊതു അവധി പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഫിഫ ക്ലബ് ലോകകപ്പ്; ബ്രസീലിയന്‍ സര്‍പ്രൈസ് തുടരുമോ, ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

    ആദ്യ സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ഇന്ന് ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 Sports Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്– ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു ന‌ടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.
    യുവത്വത്തിൻ്റെ പ്രസരിപ്പുമായിട്ടാണ് ഇംഗ്ലീഷ് ക്ലബ് ചെൽസി ഇറങ്ങുന്നത്. എന്നാൽ ടൂർണമെന്റിലെ സർപ്രൈസ് ടീമുകളിൽ ഒന്നായ ഫ്‌ലുമിനൻസ് പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ വമ്പൻമാരായ ഇൻ്റർ മിലാനെയും ക്വാർട്ടർ ഫൈനലിൽ അൽ ഹിലാലിനെയും വീഴ്ത്തിയ ആത്മ വിശ്വാസത്തിലാണ് സെമിയിലേക്ക് വരുന്നത്.

    ചെൽസി ക്വാർട്ടറിൽ കീഴടക്കിയത് ബ്രസീലിയൻ ക്ലബ് പാൽമിറാസിനെയായിരുന്നു. ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്‌ലുമിനൻസിന്റെ സെമി പ്രവേശം. ചെൽസി ഇതേ സ്കോറിനാണ് പാൽമിറാസനെ തോൽപ്പിച്ചത്. ഒറ്റക്കളിയും തോൽക്കാതെ ഫ്ലൂമിനൻസ് സെമി പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം ബ്രസീലിയൻ താരം തിയാഗോ സിൽവയാണ്. നാലു വർഷം ചെൽസിയുടെ താരമായിരുന്നു ബ്രസീലിയൻ ഡിഫൻഡർ, ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ട്രോഫികൾ നേടിയിട്ടുള്ള താരമാണ്. തന്റെ പഴയ ക്ലബുമായിട്ടുള്ള മത്സരം, നാൽപ്പതുകാരനായ സിൽവയ്ക്ക് പോരാട്ടം കടുപ്പിക്കുകയല്ലാതെ മറ്റൊന്നുമില്ല എന്നത് തീർച്ചയാണ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബ്രസീലിയൻ ക്ലബ് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത് സസ്പെൻഷനിലായ സെന്റർ ബാക്ക് യുവാൻ പാബ്ലോ ഫ്രെയ്റ്റസും മിഡ്‌ഫീൽഡർ മാർട്ടിനെല്ലിയും ഇല്ലാതെയാണ്. ഇരുവരുടേയും അഭാവം നികത്തുകയാവും ഫ്ലൂ‌മിനൻസ് കോച്ച് റെനാറ്റോ ഗൗച്ചോയുടെ പ്രധാന വെല്ലുവിളി. രണ്ടാം കിരീടം ലക്ഷ്യമിടുന്ന ചെൽസി ഉറ്റുനോക്കുന്നത് നെറ്റോ, പാമർ, എൻകുകു, പെഡ്രോ എന്നിവരടങ്ങിയ മുന്നേറ്റനിരയിലേക്ക്. പരിക്കേറ്റ നായകൻ റീസ് ജയിംസിൻ്റെ അഭാവം ചെൽസിക്കും തിരിച്ചടിയുണ്ടാക്കും. രണ്ടാം സെമിഫൈനലിൽ റയൽ മാഡ്രിഡ് നാളെ രാത്രി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയുമായി ഏറ്റുമുട്ടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chelsea Fifa Club World Cup fluminense semi final USA
    Latest News
    ചെങ്കടലില്‍ എണ്ണ ടാങ്കര്‍ ആക്രമിക്കാനുള്ള ഹൂത്തി നീക്കം പരാജയപ്പെടുത്തി; യെമൻ സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് യു.എൻ മുന്നറിയിപ്പ്
    08/08/2026
    മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, ചത്താലും ഭയപ്പാടില്ല- വെല്ലുവിളിച്ച് വീണ്ടും അർജ്ജുൻ ആയങ്കി
    07/08/2026
    അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം
    07/08/2026
    അഡ്നോകിന്റെ 15 കപ്പലുകള്‍ക്കു നേരെ ആക്രമണം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
    07/08/2026
    ഓഗസ്റ്റ് 28 ന് നബിദിനം; യു.എ.ഇ പൊതു അവധി പ്രഖ്യാപിച്ചു
    07/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.