Browsing: USA

കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്

ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു ന‌ടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.

ഫുട്ബോൾ ലോകം ഉറ്റുനോക്കിയ ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേർണിനെ തകർത്ത് നിലവിലെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പി.എസ്.ജി

സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പിലല്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ അത്ഭുതകരമായ വിജയം നേടിയതായി ഇലക്ഷന്‍ ബോര്‍ഡ്

ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം 171 സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള ഭക്ഷ്യസഹായ വിതരണ സംവിധാനം സാധാരണക്കാരുടെ മരണത്തിനും പരിക്കിനും ഇടയാക്കുന്നതായി ചാരിറ്റി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. മെയ് അവസാനത്തോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന വഴികള്‍ക്കു സമീപവും ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 500 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നു.

സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു

ഇറാനെതിരായ യുദ്ധത്തില്‍ സഹായിക്കുന്നതിന് അമേരിക്ക വന്‍തോതില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായിലിലെത്തിക്കുന്നു. ഇന്നലെ അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ നിറച്ച 14 ചരക്ക് വിമാനങ്ങള്‍ ഇസ്രായിലില്‍ എത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാനുമായുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ മിഡില്‍ ഈസ്റ്റ് അപകടകരമായ സ്ഥലമാകാമെന്നതിനാല്‍ തന്റെ ഭരണകൂടം മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അമേരിക്ക ഇപ്പോള്‍ പൂര്‍ണമായി പിന്തുണക്കുന്നില്ലെന്ന് ഇസ്രായിലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണെങ്കില്‍ അത് വെസ്റ്റ് ബാങ്കിനു പകരം ഈ മേഖലയിലെ മറ്റെവിടെയെങ്കിലും ആയിരിക്കും. ഗാസയിലെ ഇസ്രായില്‍ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമാണ്. ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയച്ചാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കുകയുള്ളൂ.