ജിദ്ദ – സൗദിയില്‍ പുതുതായി ആറ് ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി സ്ഥാപിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അസീര്‍, ജിസാന്‍, ദമാം മെട്രോപൊളിറ്റന്‍, ഹായില്‍, മക്ക, അല്‍ജൗഫ് എന്നിവിടങ്ങളില്‍ ഓരോ സ്‌കൂള്‍ വീതം പുതുതായി സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളും സ്ഥാപനങ്ങളും പദ്ധതിയുടെ നിബന്ധനകളും മാനദണ്ഡങ്ങളും അറിയാന്‍ ട്രാഫിക് ഡയറക്ടറേറ്റിലെ ട്രാഫിക് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റുമായി ഇ-മെയില്‍ വഴി ബന്ധപ്പെടണം. ഈ പ്രഖ്യാപനം വന്ന് ഒരു മാസത്തിനുള്ളില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







