തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീന(61)യാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രണ്ടാം തിയ്യതിയാണ് പനി കൂടിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ എച്ച്1 എൻ1 പനി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
