Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    • നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സി.പി.എം ബ്രിജ് ഭൂഷൺ എം.പിയുടെ രാജി ആവശ്യപ്പെട്ടത് എന്തിന്? മുകേഷ് സംരക്ഷണത്തിൽ സ്ത്രീപക്ഷ പ്രവർത്തകർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌02/09/2024 Latest India Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    – എ.കെ.ജി സെന്ററിന് മുമ്പിലെ സമര തിയ്യതിയിൽ മാറ്റം

    തിരുവനന്തപുരം: ലൈംഗികാതിക്രമണക്കേസിൽ നടൻ എം മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനു മുന്നിൽ നടത്താനിരുന്ന സമരം മാറ്റി. തീരുമാനം വിപുലമായ സമരം ആലോചിക്കുന്നതിനാലാണെന്നാണ് സംഘടകർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമരത്തിന്റെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കെ അജിത, എം സുൽഫത്ത്, കുസുമം ജോസഫ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു. രാജിവെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിനു മുമ്പിൽ സെപ്തംബർ രണ്ടിന് സമരം നടത്തുമെന്നയിരുന്നു പ്രഖ്യാപനം. കേസിലെ പ്രതിയായ മുകേഷിന് സി.പി.എം സംരക്ഷണം ഒരുക്കുന്ന പശ്ചാതലത്തിൽ കുറേക്കൂടി വിപുലമായി പ്രതിഷേധം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അതിനാലാണ് തിയ്യതി മാറ്റുന്നതെന്നും അറിയിച്ചു.

    പീഡന വിരനെ സംരക്ഷിക്കാനുള്ള സി.പി.എം ന്യായീകരണം അപഹാസ്യമാണെന്നും ഇങ്ങനെയെങ്കിൽ ലൈംഗികാരോപണം ഉയർന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ അടക്കമുള്ളവരുടെ രാജിയാവശ്യപ്പെട്ട് സി.പി.എം രംഗത്തുവന്നത് എന്തിനായിരുന്നുവെന്നും സ്ത്രീപക്ഷ പ്രവർത്തകർ ചോദിച്ചു.

    സ്ത്രീപക്ഷ പ്രവർത്തകരുടെ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ:

    ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്കകത്തു നിന്നും മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.ഐയിൽ നിന്നും ശക്തമായ അഭിപ്രായം ഉണ്ടായിട്ടും അതിനു തയ്യാറാകാതിരിക്കുകയാണ് കേരളത്തിലെ സി.പി.എം.

    ബി.ജെ.പിയിലും കോൺഗ്രസിലും, ആം ആദ്മിയിലും തൃണമൂൽ കോൺഗ്രസിലുമൊക്കെ ബലാത്സംഗക്കുറ്റവാളികളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരുമായ ജനപ്രതിനിധികൾ ഉണ്ട്. ആ കണക്കുകൾ പറഞ്ഞുകൊണ്ട് കുറ്റാരോപിതരായ എം.പിമാരോ എം.എൽ.എമാരോ രാജിവെച്ച മുൻകാല അനുഭവങ്ങൾ ഇല്ലാത്തതിനാൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന കമ്മറ്റിയുടെത്. ഇത് ഇടതുപക്ഷ ധാർമ്മികതയോടുള്ള അവഹേളനവും ജനാധിപത്യവിരുദ്ധവുമാണ്.

    സി.പി.എം സംസ്ഥാന കമ്മറ്റി രാജി ആവശ്യം അസന്നിഗ്ദ്ധമായി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ കൂടുതൽ ശക്തവും ഫലപ്രദവുമായ ഐക്യപ്പെട്ട പ്രവർത്തനങ്ങൾ ആ നിലപാടിനെതിരെ കേരളത്തിനകത്തും പുറത്തും ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ബ്രിജ് ഭൂഷൺ എം.പി അടക്കമുള്ളവർക്കെതിരെ രാജി ആവശ്യമുന്നയിച്ച സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയടക്കം നിലപാടുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് മുകേഷിന് സംരക്ഷണമുയർത്തുന്നത്. ഈ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തെ ശക്തമായ പ്രചരണ പ്രവർത്തനങ്ങളിലൂടെ തുറന്നുകാട്ടാൻ വിപുലമായ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനാൽ 2.9.24ന് സ്ത്രീക്കൂട്ടായ്മ തിരുവനന്തപുരത്ത് എകെജി സെൻററിന് മുമ്പിൽ നടത്താൻ തീരുമാനിച്ച സത്യഗ്രഹം തൽക്കാലം മാറ്റിവെക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു.

    സ്ത്രീക്കൂട്ടായ്മയ്ക്ക് വേണ്ടി
    കെ.അജിത, എം സുൽഫത്ത്, കുസുമം ജോസഫ്‌

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    k ajitha m mukesh mla Sexual Allegation womens activists
    Latest News
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025
    ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    13/05/2025
    നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.