ഷാർജ: മലപ്പുറം വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞു വീണു മരിച്ചു.
ഷാർജയിൽ ദന്ത ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന ഹഫീന റഹിം (30) ആണ് മരണപ്പെട്ടത്.
വണ്ടൂരിലെ ഇല്ലിക്കത്തൊടി റഹീം-സുലൈഖ ദമ്പതികളുടെ മകളാണ്.
ഷാർജയിൽ അദ്ധ്യാപകനായ പാലക്കാട് തിരുവാഴാംകുന്ന് മുറിയക്കണ്ണിയിലെ തയ്യിൽ യാസർ എന്ന താജുവിൻ്റെ ഭാര്യയാണ്. മക്കൾ : ഐഷ സഹറ, ഐഷ മെഹറ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കം ചെയ്യും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







