പട്ന- വോട്ടർ അധികാർ യാത്രയുടെ എട്ടാംദിനത്തിൽ ബൈക്കിൽ പര്യടനം നടത്തി രാഹുൽ ഗാന്ധി. പൂർണിയിൽ നിന്ന് അരാരിയയിലേക്കാണ് ഇന്നത്തെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര. ഇന്ത്യ സംഖ്യ നേതാക്കളുടെ വാർത്ത സമ്മേളനവും ഇന്ന് നടക്കും. സെപ്റ്റംമ്പർ 1 പട്നയിലാണ് യാത്രയുടെ സമാപനം.
രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കളും ഉണ്ട്. ഇവർ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്നത്.
