ന്യൂദൽഹി: ദൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിന്റെ നാല് ബോഗികളിൽ തീപിടിത്തം. ദൽഹിയിലെ സരിതാ വിഹാറിൽ വൈകുന്നേരം 4.24നായിരുന്നു സംഭവം.
തീ അണയ്ക്കാൻ എട്ട് അഗ്നിശമന സേനാ യൂണിറ്റുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
