Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 5
    Breaking:
    • സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് 575 കോടി ഡോളറിന്റെ പുതിയ ആയുധങ്ങൾ
    • ഇറാനിലെ പിക്കാക്‌സ് പർവതം യു.എസ് ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്
    • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
    • തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം
    • സുഡാൻ ആഭ്യന്തര സംഘർഷത്തിൽ പങ്കില്ലെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിലെ പിക്കാക്‌സ് പർവതം യു.എസ് ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/09/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Donald Trump
    ഡൊണാൾഡ് ട്രംപ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: ഇറാന്റെ ആണവകേന്ദ്രം പ്രവർത്തിക്കുന്നതായി കരുതപ്പെടുന്ന പിക്കാക്‌സ് പർവതത്തിൽ യു.എസ് ഉടൻ സൈനിക ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്, ഇസ്രായേൽ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായ ഇറാന്റെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്കാക്‌സ് പർവതം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂമിക്കടിയിൽ വളരെ ആഴത്തിൽ രണ്ട് തുരങ്ക സമുച്ചയങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നിഗമനം.

    ഇറാനുമായുള്ള സംഘർഷത്തെ നിസ്സാരവൽക്കരിച്ച് സംസാരിച്ച ട്രംപ്, ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ‘ചെറിയ കാര്യം’ (സ്‌മോൾ പൊട്ടറ്റോസ്) മാത്രമാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘർഷത്തെ ‘യുദ്ധം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ധാരാളം ആളുകൾ ഇതിനെ ഒരു യുദ്ധം എന്ന് വിളിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വിഷയമല്ല, ഒരു സൈനിക സംഘർഷം മാത്രമാണ്. വെനിസ്വേലയിൽ ഞങ്ങൾ ഉദ്ദേശിച്ചത് നടപ്പാക്കി, ഇറാനിലും അത് തന്നെയാണ് ചെയ്തത്,” – ട്രംപ് വ്യക്തമാക്കി.

    വൻതോതിലുള്ള സൈനിക നീക്കങ്ങൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ഇറാൻ ഭരണകൂടത്തെ നേരിടാൻ സാമ്പത്തിക ഉപരോധവും സൈനിക ഭീഷണിയും ഒരേസമയം പ്രയോഗിക്കുന്ന തന്ത്രമാണ് ട്രംപ് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലും ആഗോള വിപണികളെ അനിശ്ചിതത്വത്തിലാക്കി അവസാന നിമിഷം ചർച്ചകൾ പ്രഖ്യാപിക്കുകയോ സൈനിക നടപടികളിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന ശൈലി ട്രംപ് പുറത്തെടുത്തിട്ടുണ്ട്.

    വൈറ്റ് ഹൗസ് ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനോ ഇറാനുമായി വലിയ വിട്ടുവീഴ്ചകൾക്കോ താല്പര്യപ്പെടുന്നില്ലെന്ന് കാർണഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ രാഷ്ട്രീയ നിരീക്ഷകൻ ആരോൺ ഡേവിഡ് മില്ലർ ചൂണ്ടിക്കാട്ടി. മേഖലയിൽ വലിയൊരു യുദ്ധം ഒഴിവാക്കാനും ഹോർമുസ് കടലിടുക്കിൽ ഇറാന് സ്വാധീനം ലഭിക്കുന്നത് തടയാനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Trump US
    Latest News
    സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് 575 കോടി ഡോളറിന്റെ പുതിയ ആയുധങ്ങൾ
    05/09/2026
    ഇറാനിലെ പിക്കാക്‌സ് പർവതം യു.എസ് ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്
    05/09/2026
    ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
    05/09/2026
    തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം
    05/09/2026
    സുഡാൻ ആഭ്യന്തര സംഘർഷത്തിൽ പങ്കില്ലെന്ന് യു.എ.ഇ
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.