പത്തനംതിട്ട - ഭാര്യ വേർപിരിഞ്ഞിട്ടും കൂടെ കൂട്ടാത്ത കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിൽ കാമുകൻ പത്തനംതിട്ട പോഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനും ബൈക്കിനുമാണ് സുനിത തീയിട്ടത്. ദീർഘനാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് രാജ്കുമാറിന്റെ ഭാര്യയും സുനിതയുടെ ഭർത്താവും വിവാഹബന്ധം ഉപേക്ഷിച്ചുപോവുകയായിരുന്നു. എന്നിട്ടും തന്നെ വിവാഹം കഴിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ആരുമില്ലാത്ത സമയത്ത് വീടിനും വാഹനത്തിനും തീയിട്ടത്. തീ പടരുന്നത് കണ്ട അയൽവാസികളും മറ്റും ഓടിയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ രാജ്കുമാർ പരാതി നൽകിയിട്ടില്ല. പെരുനാട് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. മുമ്പ് മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ കൊല്ലാനും സുനിത ശ്രമിച്ചിരുന്നു. ബൈക്ക് കൂടാതെ കഴിഞ്ഞ മാസം ഇയാളുടെ കാറും കത്തിനശിച്ചിരുന്നു.
Monday, July 6
Breaking:
- ഒരിക്കൽ കൂടി ഫുട്ബോളിന്റെ കളിമുറ്റത്ത് ബ്രസീലിന്റെ കണ്ണീർ, ഹാലന്റ് വേട്ടക്കാരനായി, ബ്രസീൽ പുറത്ത്
- ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി
- എംബപ്പേ കൈ കൊടുത്തില്ല; എംബാപ്പെയുടെ ദേഹത്തേക്ക് പന്തെറിഞ്ഞ് പരാഗ്വേ ഗോൾകീപ്പർ, ലോകകപ്പിൽ നാടകീയ രംഗങ്ങൾ
- ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
- ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
