Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, August 20
    Breaking:
    • കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    • കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    • ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    • സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    • പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നീക്കം: പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ്, പ്രമേയം പാസാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

    റയാ ഫാത്തിമBy റയാ ഫാത്തിമ20/08/2026 Cricket Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് തുടക്കം

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രൗഢമായ തുടക്കം. മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ നിഖില്‍ തോട്ടതാണ് കളിയിലെ താരം.
    ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്താണ് വരുണ്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന്‍ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹന്‍ കുന്നുമ്മല്‍ 30-ഉം അരവിന്ദ് 26-ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയയും (9), അശ്വിന്‍ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സല്‍മാന്‍ നിസാര്‍ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 റണ്‍സെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്‌സാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 137-ല്‍ എത്തിച്ചത്. 15 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കമാണ് കൃഷ്ണദേവന്‍ 27 റണ്‍സെടുത്തത്. അബ്ദുള്‍ ബാസിത് 18 റണ്‍സെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
    മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. കെ. ആര്‍. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിന്‍ സത്താറാണ് പുറത്താക്കിയത്. എന്നാല്‍ മധ്യനിരയില്‍ ഒത്തുചേര്‍ന്ന ഷോണ്‍ റോജറുടെയും നിഖില്‍ തോട്ടത്തിലിന്റെയും ഇന്നിങ്‌സുകള്‍ തൃശൂരിന് കരുത്തായി. ഇരുവരും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷോണ്‍ റോജര്‍ 30 റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖില്‍ മികച്ചൊരു ഇന്നിങ്‌സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളില്‍ 59 റണ്‍സുമായി നിഖില്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ എം. എസ്. അഖില്‍ 27 റണ്‍സുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറില്‍ തൃശൂര്‍ ലക്ഷ്യത്തിലെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KCL 2026 kerala cricket league
    Latest News
    കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    20/08/2026
    കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    20/08/2026
    ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    20/08/2026
    സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    20/08/2026
    പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ നീക്കം: പ്രതിഷേധവുമായി മണ്ഡലം മുസ്ലിം ലീഗ്, പ്രമേയം പാസാക്കി
    20/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.