Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ‘പി ശശി വർഗ വഞ്ചകൻ, വെച്ചുപൊറുപ്പിക്കരുത്’; മുഴങ്ങിയത് വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയെന്ന് റെഡ് ആർമി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/09/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ എന്ന് പരിശോധിക്കണമെന്നും വിമർശം

    കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കെതിരെ റെഡ് ആർമി ഫേസ്ബുക് പേജ്. പി ശശി വർഗ വഞ്ചകനാണെന്നും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്നും റെഡ് ആർമി ആവശ്യപ്പെട്ടു. പി.വി അൻവറിന്റേത് വിപ്ലവ മാതൃകയാണെന്നും പി ശശിക്കെതിര ആർജവമുള്ള നിലപാട് മുഖ്യമന്ത്രി സ്വീകരിക്കണമെന്നും സി.പി.എമ്മിന്റെ സൈബർ പോരാളി കൂട്ടായ്മയായ റെഡ് ആർമി ആവശ്യപ്പെട്ടു.

    ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടത് പ്രാദേശികമായി പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണ്. പാർട്ടി സമ്മേളങ്ങളിൽ പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതുപോലെ തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് പാർട്ടി. ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി. അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥ താൽപര്യത്തിനുവേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്നുണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുതെന്നും കുറിപ്പ് ഓർമിപ്പിക്കുന്നു.

    റെഡ് ആർമി എഫ്.ബി പേജിലെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

    മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അൻവർ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജ്ജവമുള്ള തീരുമാനം കൈക്കൊള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹായത്രികന്റെയും ഉറച്ച വിശ്വാസം..

    ഈ കാലമത്രയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങി തിരിച്ച ADGP അജിത് കുമാറിനെ പോലുള്ള പോലീസ് ക്രിമലുകൾക്കൊപ്പം ചേർന്ന് SFI, DYFI സഖാക്കളെ പാർട്ടി സജീവ പ്രവർത്തനം നടത്തുന്ന പൊതുപ്രവർത്തകരെ തെരുവിലും പോലീസ് സ്റ്റേഷനുകളും പോലീസ് തല്ലി ചതക്കുന്നതിന് കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുന്നതിന് ഇതുവരെയും പോലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത…സ്വർണ്ണകടത്തും കൊലപാതകം അടക്കം ADGP യുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രിമിനൽ ചെയ്തികൾക്ക് മൗനാനുവാദം നൽകിയ…പോലീസിലെ ക്രിമിലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേൽ ആകാരണമായി കുതിരകേറാൻ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സർക്കാരിനെയും പാർട്ടിയെയും പൊതുജനങ്ങൾക്ക് മുന്നിൽ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ഓശനപാടിയ ഇതുപോലുള്ള വർഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാൻ അല്ലെങ്കിൽ പാർട്ടിയിൽ തന്നെ വെച്ചു പൊറുപ്പിക്കരുത്…

    ഒരുപാട് കർഷകരുടെ പോരാട്ടത്തിന്റെ വിയർപ്പിന്റെ ഗന്ധമാണ് ഈ പാർടി…
    പ്രതിരോധത്തിന്റെ പോർനിലങ്ങളിൽ മരണത്തെ ഭയക്കാതെ രക്ത സാക്ഷിത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്തതാണ് ഈ പാർട്ടി.. ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാർട്ടി… ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി.. അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുത്.

    സമ്മേളങ്ങൾ ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുകൂടെ പരിശോധിക്കേണ്ടതുണ്ട്.. തിരുത്തേണ്ടവ തിരുത്തി മുന്നേറണം. പാർട്ടി മെമ്പർഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി വി അൻവർ ഒരു വിപ്ലവ മാതൃകയാണ്.

    ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്… ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണ്…എതിരാളികൾക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ല നമ്മുടെ രാക്ഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധമാണ്.. അതൊരു സൂചനയാണ്.. അകന്നു പോവുന്ന കണ്ണികൾ നമ്മളിലേക്ക് ഒന്നൂടെ ചേർത്തു നിർത്തണം. വാക്കിലും നോക്കിലും രൂപവും ഭാവവും മാറണം. മനുഷ്യത്വപരമായ ഇടപെടലുകൾ കൂടുതൽ ശ്രദ്ധിക്കണം.. വിമർശനങ്ങൾ ആരോഗ്യപരമായി ഉൾക്കൊള്ളണം. വീഴ്ചകൾ തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ…

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm fb page p sasi PV Anwar MLA red army
    Latest News
    ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    04/07/2025
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.