ന്യൂദൽഹി: ഇന്നലെ പുറത്തുവന്ന ലോക്സഭ എക്സിറ്റ് പോളിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇത് എക്സിറ്റ് പോൾ അല്ലെന്നും മോഡി മീഡിയ പോളാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഭാവനയിൽ നെയ്തെടുത്ത എക്സിറ്റ് പോളാണ് പുറത്തുവന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മൂസാവാലയുടെ പാട്ടിലെ വരികൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി മറുപടി പറഞ്ഞത്. 295 സീറ്റുകൾ ഇന്ത്യാ സഖ്യത്തിന് ലഭിക്കുമെന്ന് രാഹുൽ വ്യക്തമാക്കി.
