പട്ന– വോട്ടർ അധികാർ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുനേരെ കരിങ്കൊടി വീശി പ്രതിഷേധം. ഭാരതീയ ജനത യുവ മോർച്ച (ബിവൈജെഎം) പ്രവർത്തകരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അപകീർത്തിപരമായ പരാമർശം നടത്തി എന്നാരോപിച്ച് പ്രതിഷേധം നടത്തിയത്. ദർഭംഗയിലെ പാർട്ടി പരിപാടിയിൽ വെച്ച് രാഹുൽ ഗാന്ധി അപകീർത്തിപരമായ പരാമർശം നടത്തി എന്നാണ് ആരോപണം. എന്നാൽ, പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച് സംസാരിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ ശ്രമം. പ്രതിഷേധക്കാർക്കുനേരെ രാഹുൽ മിഠായി നീട്ടുകയും ചെയ്തു. ബിവൈജെഎം പ്രവർത്തകർ രാഹുലിന്റെ വാഹനത്തിനു മുകളിൽ ചാടിക്കയറാനും ശ്രമിച്ചിരുന്നു.
Wednesday, September 23
Breaking:
- സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- നിർണായക ധാതുമേഖലയിൽ കേരളത്തിന് മികച്ച സാധ്യതകൾ; ഭുവനേശ്വറിലെ ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ കേരള മാധ്യമസംഘം സന്ദർശിച്ചു
- പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃനിര കൂടുതൽ സജ്ജരാകണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
- ഇറാൻ ഭീകരവാദത്തിന്റെ ഇര, ആർക്കു മുന്നിലും മുട്ടുമടക്കില്ല: പെസെഷ്കിയാൻ
- സൗദി ദേശീയദിനം: മക്കയിൽ 96 കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്തു
